27.6 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk പ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനം നടത്തി

കേരള പ്രദേശ് ആശാവര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനാചരണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധ പ്രകടനം നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശകുന്തള സജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍, ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് കെ എന്‍ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വിദ്യാ രമേശ്, വിജിനി ഗോപി കെ വി ജ്ഞാനേശ്വരി, ആര്‍ രജനി,സുമ ഗിരിജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!