27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Perumpilavu ബെലാട്രിക്‌സ് 2025; അനുമോദന സദസ് നടത്തി

ബെലാട്രിക്‌സ് 2025; അനുമോദന സദസ് നടത്തി

50

പോര്‍ക്കുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബെലാട്രിക്‌സ് 2025 എന്ന പേരില്‍ അനുമോദന സദസ് നടത്തി. എസ് എസ് എല്‍ സി, പ്ലസ് ടുവില്‍ എല്ലാ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിവധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരേയും മെമന്റോ നല്‍കി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. രാമകൃഷ്ണന്റെ അദ്ധ്യഷതയില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സദസിന്റെ ഉദ്ഘാടനം സംസ്ഥാന സിനിമാഗാന അവാര്‍ഡ് ജേതാവ് ബി കെ ഹരിനാരായണന്‍ നിര്‍വ്വഹിച്ചു. കരിയര്‍ ഗൈഡന്‍സ് കൗണ്‍സില്‍ ഡോ. വി സി ബിനോജ് മുഖ്യ അതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു ബാലന്‍, വൈസ് പ്രസിഡണ്ട് ജിഷ ശശി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഖില മുകേഷ് , പി . സി കുഞ്ഞല്‍, പ്രതിപക്ഷ നേതാവ് കെ എ ജോതിഷ് പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കരിയര്‍ ഗൈഡന്‍സ് ക്ലാസും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!