24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam ലയണ്‍സ് ക്ലബ്ബിന്റെയും മണപ്പുറം ഫൗണ്ടേഷന്റെയും കരുതലില്‍ സ്‌നേഹഭവനം ഒരുങ്ങുന്നു

ലയണ്‍സ് ക്ലബ്ബിന്റെയും മണപ്പുറം ഫൗണ്ടേഷന്റെയും കരുതലില്‍ സ്‌നേഹഭവനം ഒരുങ്ങുന്നു

കുന്നംകുളം ലയണ്‍സ് ക്ലബ്ബിന്റെയും മണപ്പുറം ഫൗണ്ടേഷന്റെയും കരുതലില്‍ സ്‌നേഹഭവനം ഒരുങ്ങുന്നു. വാഹനാപകടത്തെ തുടര്‍ന്ന് 20 വര്‍ഷത്തോളമായി അരയ്ക്കു താഴെ തളര്‍ന്ന് ജീവിതം തള്ളിനീക്കുന്ന കിഴൂര്‍ സ്വദേശി കെ.എസ് ബിനുവിനും കുടുംബത്തിനുമാണ് സ്‌നേഹഭവനം ഒരുങ്ങുന്നത്. കുന്നംകുളം ലയണ്‍സ് ക്ലബ്ബ് മെയിന്‍ സര്‍വ്വീസ് പ്രൊജക്റ്റിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തി.  ശനിയാഴ്ച രാവിലെ 8 ന് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അപ്പുമോന്‍ സി കെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വീടിന്റെ കട്ടിളവെപ്പ് ലയണ്‍സ് ഇന്റര്‍നാഷ്ണല്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ടോണി ഏനോക്കാരന്‍ ഉദ്ഘാടനം ചെയ്തു.

ലയണ്‍സ് ഇന്റര്‍നാഷ്ണല്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജോസഫ് ജോണ്‍, സോണ്‍ ചെയര്‍മാന്‍ ഗില്‍ബര്‍ട്ട് എസ് പാറമ്മേല്‍, കുന്നംകുളം ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ പ്രസിഡന്റ് സി.കെ അപ്പുമോന്‍, സെക്രട്ടറി സുജിക്‌സ് കെ അലക്‌സ്, ട്രഷറര്‍ വി.വി ജോസ് എന്നിവരും ക്ലബ്ബ് മെമ്പര്‍മാരും ബിനുവിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. 6 മാസത്തിനകം വീട് പണി പൂര്‍ത്തിയാക്കാനാണ് സംഘടനകള്‍ ഉദ്ദേശിക്കുന്നത്.

 

ADVERTISEMENT
error: Content is protected !!