27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu പി എഫ് എ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹാദരം 2025 സംഘടിപ്പിച്ചു

പി എഫ് എ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹാദരം 2025 സംഘടിപ്പിച്ചു

ചാലിശ്ശേരി പെരുമണ്ണൂര്‍ പി എഫ് എ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിയ്ക്കുന്നതിനായി സ്‌നേഹാദരം 2025 സംഘടിപ്പിച്ചു. ചാലിശ്ശേരി പെരുമണ്ണൂര്‍ പി എഫ് എ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിയ്ക്കുന്നതിനായി സ്‌നേഹാദരം 2025 സംഘടിപ്പിച്ചു.

ക്ലബ്ബില്‍ വെച്ച് നടന്ന ആദരയോഗം ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി ഉണ്ണി മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പെരുമണ്ണൂര്‍ ജി എല്‍ പി സ്‌കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായി വിരമിച്ച എം ജി നിമല്‍ കുമാര്‍, വാര്‍ഡ് മെമ്പര്‍ സരിത വിജയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ആര്‍ട്ട് ഓഫ് ലിവിങ്, കൂറ്റനാട് യൂണിറ്റുമായി സഹകരിച്ച് പ്രദേശത്ത് 150ലധികം മുരിങ്ങ തൈയും വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എം വി സുരേഷ്, സെക്രട്ടറി വി കേശവദാസ്, പൊതുപ്രവര്‍ത്തകന്‍ കെ സി കുഞ്ഞന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.രാജേന്ദ്രന്‍, റിട്ടയേര്‍ഡ് എ ഡി എം പി.രാജന്‍, റിട്ടയേര്‍ഡ് ഡി ഇ ഒ പി ഇന്ദിര ടീച്ചര്‍ , ക്യബ് ഭാവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!