27.1 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kechery അങ്കണവാടി വര്‍ക്കേഴ്‌സ് & ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സി.ഐ ടി. യു. ജില്ലാ സമ്മേളനം ജൂണ്‍ 18...

അങ്കണവാടി വര്‍ക്കേഴ്‌സ് & ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സി.ഐ ടി. യു. ജില്ലാ സമ്മേളനം ജൂണ്‍ 18 ന്

72

അങ്കണവാടി വര്‍ക്കേഴ്‌സ് & ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സി.ഐ ടി. യു. ജില്ലാ സമ്മേളനം ജൂണ്‍ 18 ന് കേച്ചേരില്‍ നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ സി.എഫ്.ജെയിംസ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗംസി.ഐ.ടി.യു. സംസ്ഥാന കമ്മറ്റി അംഗം പി.കെ. പുഷ്പാകരന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ജില്ല പ്രസിഡണ്ട് സുലജ പത്മനാഭന്‍ അദ്ധ്യക്ഷയായി.സി.ഐ.ടി.യു. ഏരിയ പ്രസിഡന്റ് എം.എന്‍ മുരളീധരന്‍, സെക്രട്ടറി പി.എം. സോമന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്ല്യംസ്, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖസുനില്‍, വൈസ് പ്രസിഡണ്ട് പി.ടി. ജോസ് ജില്ലാ സെക്രട്ടറി എം എസ് പ്രേമലത,ചൊവ്വന്നൂര്‍ പ്രോജക്ട് പ്രസിഡണ്ട് ജയലളിതഎന്നിവര്‍ സംസാരിച്ചു. കെ.എഫ്. ഡേവീസ് ചെയര്‍മാന്‍, എം. എസ്. പ്രേമലത കണ്‍വീനര്‍, സുലജ പത്മനാഭന്‍ ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായി 101 അംഗ സംഘാടക സമിതി തെരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!