26.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk പെയ്തത് മുഴുവന്‍ വേനല്‍കണക്കില്‍; കാലവര്‍ഷം ഒരാഴ്ച കഴിഞ്ഞെങ്കിലും 67 ശതമാനം മഴകുറവ്

പെയ്തത് മുഴുവന്‍ വേനല്‍കണക്കില്‍; കാലവര്‍ഷം ഒരാഴ്ച കഴിഞ്ഞെങ്കിലും 67 ശതമാനം മഴകുറവ്

കാലവര്‍ഷം ഇത്തവണ നേരത്തെയെത്തിയെങ്കിലും ആര്‍ത്തുപെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 47.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഇക്കാലയളവില്‍ 144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത്.

കാലവര്‍ഷം മെയ് 24 ന് ആരംഭിച്ചെങ്കിലും 24 മുതല്‍ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനല്‍മഴയിലാണ് ഉള്‍പ്പെടുത്തുക. ജൂണ്‍ ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെയാണ് കാലവര്‍ഷ മഴ കണക്കാക്കുന്നത്. എല്ലാ ജില്ലകളിലും മഴയുടെ കുറവ് രേഖപ്പെടുത്തി. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. തൊട്ടുപിന്നില്‍ വയനാടും തിരുവനന്തപുരവുമാണ്. ജൂണ്‍ ആദ്യ ആഴ്ചയില്‍ കേരളത്തില്‍ അവസാനമായി അധികമഴ ലഭിച്ചത് 2020 ലാണ്. അന്ന് 169.6 മില്ലി മീറ്റര്‍ മഴ ലഭിച്ചിരുന്നു.

അതേസമയം ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കും. ജൂണ്‍ 10 മുതല്‍ 12 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 10 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ജൂണ്‍ 11 ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം,കോഴിക്കോട് ജില്ലകളിലും 12 ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ADVERTISEMENT
error: Content is protected !!