24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ; സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ; സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

എരുമപ്പെട്ടി ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ കടുത്ത അനാസ്ഥയുണ്ടെന്നും, വിശദമായ അന്വേഷണം നടത്തണം എന്നും ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ സ്‌കൂള്‍ കവാടം ഉപരോധിച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന് യോഗത്തില്‍ ബിജെപി പ്രതിനിധികളെ പങ്കെടുപ്പിക്കാത്തതിലും പ്രതിഷേധമുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് അന്വേഷണം അട്ടിമറിയ്ക്കാനുള്ള ശ്രമമാണെന്നും ബിജെപി ആരോപിച്ചു. സ്‌കൂളില്‍ യോഗത്തിനെത്തിയ വിദ്യഭ്യാസ ഓഫിസര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളുടെയും വാഹനങ്ങള്‍ കടത്തിവിടാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല. തുടര്‍ന്ന് പോലിസ് സമരക്കാരെ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പ്രതിരോധിച്ചു. ഇതോടെ എരുമപ്പെട്ടി പോലിസ് ഇന്‍്‌സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ ബലമായി അരസ്റ്റു ചെയ്ത് നീക്കുകയായിരുന്നു. രാജേഷ് കുട്ടഞ്ചേരി, അഭിലാഷ് കടങ്ങോട്, എം വി ധനീഷ്, ഇ ചന്ദ്രന്‍, സുരേന്ദ്രന്‍ വെള്ളറക്കാട്, സുഭാഷ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!