24.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk കപ്പല്‍ അപകടം; രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കപ്പലുകളെത്തിക്കും

കപ്പല്‍ അപകടം; രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കപ്പലുകളെത്തിക്കും

കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ നിന്നും ജീവന്‍രക്ഷാര്‍ത്ഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്നാണ് ഇവരെ രക്ഷപെടുത്തിയത്. നാല് പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍പ്പെട്ട കപ്പലില്‍ ഇന്ത്യാക്കാരില്ലെന്നാണ് വിവരം. ചൈനീസ്, മ്യാന്‍മര്‍, ഇന്തോനേഷ്യന്‍, തായ്ലാന്‍ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് 6 കപ്പലുകള്‍ കൂടി എത്തിക്കും.

ഇന്ത്യന്‍ നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സംഘം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഐഎന്‍എസ് സൂറത്ത് ഉടന്‍ സ്ഥലത്തേക്ക് എത്തും. വെള്ളത്തില്‍ വീണാല്‍ അപകട സ്വഭാവമുള്ള വസ്തുക്കളും തീപ്പിടിയ്ക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമാണ് കണ്ടെയിനറിലെന്നാണ് വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ ആറ് കപ്പലുകള്‍ കൂടി ദൗത്യത്തിന് നിയോഗിച്ചു. തീയണയ്ക്കല്‍ വെല്ലുവിളിയാണെന്നും തനിയെ തീപിടിയ്ക്കാന്‍ സാധ്യതയുളള ഖരവസ്തുക്കളോ ദ്രാവക വസ്തുക്കളോ കപ്പലില്‍ ഉണ്ടായിരിക്കാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കപ്പലിന്റെ താഴത്തെ ഡെക്കില്‍ നിന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. താഴത്തെ ഡെക്കില്‍ പൊട്ടിത്തെറി ഉണ്ടായതായും വിവരമുണ്ട്. കോഴിക്കോട് തീരത്ത് നിന്നും 88 നോട്ടിക്കല്‍ മൈല്‍ വടക്ക് പടിഞ്ഞാറ് ഉള്‍ക്കടലിലാണ് ചരക്കുകപ്പലിന് തീപിടിച്ചത്.

 

ADVERTISEMENT
error: Content is protected !!