24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam റോഡ് പണികളിലെ അപാകത; കരാറുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

റോഡ് പണികളിലെ അപാകത; കരാറുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

റോഡ് പണികളിലെ അപാകതയില്‍ കരാറുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കി പുന്നയൂര്‍ പഞ്ചായത്ത് അധികൃതര്‍. പഞ്ചായത്തിലെ ആക്കിപറമ്പ് ഒറ്റയിനി റോഡും, എ.എച്ച്.മൊയ്തുട്ടി സാഹിബ് റോഡും നിര്‍മ്മാണം നടത്തി ദിവസങ്ങള്‍ക്കകം കേടുപാടുകള്‍ സംഭവിച്ചതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും നിര്‍മ്മാണത്തില്‍ ഏതെങ്കിലും തരത്തിലുള്ള അപാകതകള്‍ ഉണ്ടെങ്കില്‍ കരാറുകാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുവാനും, തൃശ്ശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കാനുമാണ് ഭരണസമിതി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചത്.

കരാറുകാരെകൊണ്ട് വീണ്ടും പ്രവര്‍ത്തി ചെയ്യിപ്പിക്കുന്നതിന് പുന്നയൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറോട് ആവശ്യപ്പെടാനും തീരുമാനമായി. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ.വിശ്വനാഥന്‍ മാസ്റ്ററും പഞ്ചായത്ത് അംഗം രജനി ടീച്ചറുമാണ് ഭരണസമിതി യോഗത്തില്‍ വിഷയം ഉന്നയിച്ചത്.

ADVERTISEMENT
error: Content is protected !!