24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു

മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു

കോണ്‍ഗ്രസ് തൈക്കാട് മണ്ഡലം കമ്മിറ്റി പരിധിയിലെ, ഗുരുവായൂര്‍ നഗരസഭയിലെ ഇരുപതാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു. ഡിസിസി മുന്‍ പ്രസിഡണ്ട്, എം പി വിന്‍സെന്റ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ബി. മോഹന്‍കുമാര്‍ അധ്യക്ഷനായി. പാവറട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി.ജെ സ്റ്റാന്‍ലി മുഖ്യപ്രഭാഷണം നടത്തി.

കോണ്‍ഗ്രസ് നേതാക്കളായ ബി വി ജോയ്, എ പി ബാബു മാസ്റ്റര്‍, ജോയ് ചെറിയാന്‍, എം വി ബിജു, എ.ആര്‍ അരുണ്‍, കെ ബാലകൃഷ്ണന്‍, എം പി സനീഷ് എന്നിവര്‍ സംസാരിച്ചു. കുടുംബ സംഗമത്തിന്റെ ഭാഗമായി വാര്‍ഡ് പരിധിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും കലാ- കായിക മത്സരങ്ങളില്‍ വിജയികളായവരെയും അനുമോദിച്ചു.

ADVERTISEMENT
error: Content is protected !!