24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty പ്രകൃതി സ്‌നേഹികളുടെ മനം നിറച്ച് ഒഴുകുകയാണ് മല്ലന്‍കുഴി നീര്‍ച്ചോല

പ്രകൃതി സ്‌നേഹികളുടെ മനം നിറച്ച് ഒഴുകുകയാണ് മല്ലന്‍കുഴി നീര്‍ച്ചോല

 

മഴപെയ്ത് തുടങ്ങിയതോടെ കൂടുതല്‍ മനോഹരിയായ മല്ലന്‍കുഴിയുടെ കുളിരണിയാന്‍ നിരവധിപേരാണ് ഇവിടെയെത്തുന്നത്. കടങ്ങോട് വനാതിര്‍ത്തിയിലൂടെ ഒഴുകുന്ന നീര്‍ച്ചോലയാണ് മല്ലന്‍കുഴി. വന ദേവനായ മല്ലന്റെ കാല്‍പാതം പതിഞ്ഞ് കുഴിയുണ്ടായ പ്രദേശമായതിനാലാണ് മല്ലന്‍കുഴിയെന്ന പേര് വന്നതെന്നാണ് ഐതിഹ്യം. നീര്‍ച്ചോലയ്ക്ക് സമീപം മല്ലന്‍ക്കാവും സ്ഥിതി ചെയ്യുന്നുണ്ട്.
മഴക്കാലമായാല്‍ തെളിനീരുമായി നിറഞ്ഞൊഴുകുന്ന മല്ലന്‍കുഴി പ്രകൃതി സ്‌നേഹികളുടെ മനസിന് കുളിര്‍മ്മയേകുന്ന കാഴ്ചയാണ്. ആഴം കുറഞ്ഞ ജലാശയങ്ങളും അപകട സാധ്യത കുറവുള്ള ചെറു വെള്ളച്ചാട്ടങ്ങളുമാണ് മല്ലന്‍കുഴിയുടെ പ്രത്യേകത.

ADVERTISEMENT
error: Content is protected !!