24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty സ്‌കൂളില്‍ ഭക്ഷ്യവിഷബാധ ; ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്‌കൂളിലേക്ക് യു.വി ഫില്‍റ്റര്‍ സൗകര്യമൊരുക്കി...

സ്‌കൂളില്‍ ഭക്ഷ്യവിഷബാധ ; ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്‌കൂളിലേക്ക് യു.വി ഫില്‍റ്റര്‍ സൗകര്യമൊരുക്കി നല്‍കും

 

എരുമപ്പെട്ടി ഗവ: എല്‍.പി സ്‌കൂളിലേക്ക് ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി വെള്ളം ശുദ്ധീകരിക്കുന്നതിനായുള്ള യു.വി ഫില്‍റ്റര്‍ സൗകര്യമൊരുക്കി നല്‍കും.സ്‌കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തില്‍ ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ സന്ദര്‍ശനം നടത്തിയാണ് സഹായം അറിയിച്ചത്. പരിശോധനയ്ക്കായി അയച്ച വെള്ളത്തിന്റെ ഫലം ലഭ്യമാകുന്ന മുറക്ക് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയിലേക്ക് ശുദ്ധീകരിച്ച വെള്ളം ലഭ്യമാകുന്നതിനായി യു.വി ഫില്‍ട്ടര്‍ സൗകര്യം ഒരുക്കാന്‍ ഷെയര്‍ ആന്‍ഡ് ഷെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി തയ്യാറാണെന്ന് പ്രസിഡന്റ് ലെബീബ് ഹസ്സന്‍ പഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത് ലാലിനേയും പ്രധാന അധ്യാപിക കെ. എസ് സുജിനിയെയും അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!