23.9 C
Kunnamkulam
Sunday, August 9, 2026
Home Bureaus Chavakkad വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

46

 

പുത്തന്‍ കടപ്പുറം ഗവ:ഫിഷറീസ് യു പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. തൃശ്ശൂര്‍ ഡിവിഷന്‍ വിമുക്തി റിസോഴ്‌സ് പേഴ്‌സണ്‍ പി. എം ജദീര്‍ നേതൃതം നല്‍കി. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ചും, ലഹരി വ്യാപനത്തിന്റെ വിവിധ മാര്‍ഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് പി. കെ.റംല, അധ്യാപകരായ കെ എച്ച് ഷീജ, സയന ചായൂര്‍, സി. ജെ. ജിന്‍സി, എം കെ സലീം എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!