26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Perumpilavu കൊല്ലഴി മങ്ങാട്ട് ഉണ്ണി എന്ന അരവിന്ദാക്ഷന്റെ 2 -ാം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു

കൊല്ലഴി മങ്ങാട്ട് ഉണ്ണി എന്ന അരവിന്ദാക്ഷന്റെ 2 -ാം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു

 

ചാലിശേരി കൗക്കോട് കുളത്താണി ക്ഷേത്രഭരണസമിതി ഭാരവാഹിയും സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയനുമായ കൊല്ലഴി മങ്ങാട്ട് ഉണ്ണി എന്ന അരവിന്ദാക്ഷന്റെ 2 -ാം ചരമവാര്‍ഷിക അനുസ്മരണവും, ക്ഷേത്ര മാതൃസമിതി അംഗവും സംഗീത അദ്ധ്യാപികയുമായിരുന്ന കുന്നത്തു മനക്കല്‍ ഹേമലത ടീച്ചറുടെ നിര്യാണത്തിലുള്ള അനുശോചന യോഗവും ചേര്‍ന്നു. ക്ഷേത്രം ഹാളില്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ ടി.എം നാരായണന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ നിഷ അജിത്ത് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ധന്യ സുരേന്ദ്രന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരീക്കര വിജയന്‍, പഞ്ചായത്ത് കോഡിനേറ്റര്‍ പ്രദീപ് ചെറുവാശേരി, സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് വി.വി. ബാലകൃഷ്ണന്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!