30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk ഈ ആഴ്ച മഴ കനക്കും; 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

ഈ ആഴ്ച മഴ കനക്കും; 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

102

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 10 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.

കണ്ണൂർ കാസർകോട് ജില്ലകളിൽ നാളെ റെഡ് അലേർട്ടാണ്. ഒമ്പത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഞായറാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്.

ADVERTISEMENT
error: Content is protected !!