30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk ഹൈസ്‌കൂളുകളില്‍ ദിവസവും അരമണിക്കൂര്‍ പ്രവൃത്തി സമയം കൂട്ടി; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

ഹൈസ്‌കൂളുകളില്‍ ദിവസവും അരമണിക്കൂര്‍ പ്രവൃത്തി സമയം കൂട്ടി; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

72

ഹൈസ്‌കൂള്‍ വിഭാഗത്തിലെ ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളില്‍ 30 മിനിറ്റ് അധിക പ്രവൃത്തി സമയം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഇതുപ്രകാരം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും പ്രവൃത്തിസമയം. എട്ട് പിരീഡുകള്‍ക്കുമുള്ള സമയമാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെയുള്ള രണ്ട് പിരീഡുകള്‍ 45 മിനിറ്റ് വീതമാണ്. 10 മിനിറ്റ് ഇടവേളക്ക് ശേഷം പിന്നീടുള്ള രണ്ട് പിരീഡുകള്‍ 40 മിനിറ്റ് വീതവുമായിരിക്കും. ഉച്ചക്ക് ഒരു മണിക്കൂര്‍ ഇടവേള. ശേഷം 40 മിനിറ്റ് വീതമുള്ള രണ്ട് പിരീഡുകള്‍. അഞ്ച് മിനിറ്റ് ഇടവേളക്ക് ശേഷം 35 മിനിറ്റുള്ള ഒരു പിരീഡ്. എട്ടാം പിരീഡ് 30 മിനിറ്റായിരിക്കും ഉണ്ടാവുക. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ നിര്‍ദേശിക്കുന്ന രീതിയില്‍ 1100 പഠന മണിക്കൂര്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക് 30 മിനിറ്റ് അധികമായി ദീര്‍ഘിപ്പിച്ചത്. യു.പി വിഭാഗത്തിന് ഈ അധ്യായന വര്‍ഷം രണ്ട് ശനിയാഴ്ച്ചകളിലും ഹൈസ്‌കൂള്‍ വിഭാഗത്തിന് ആറ് ശനിയാഴ്ചകളിലും അധിക പ്രവൃത്തി ദിനമുണ്ടാകും.

ADVERTISEMENT
error: Content is protected !!