29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kechery കെ.എല്‍.എം മറ്റം ഫൊറോന ആദരവ് 2024 സംഘടിപ്പിച്ചു

കെ.എല്‍.എം മറ്റം ഫൊറോന ആദരവ് 2024 സംഘടിപ്പിച്ചു

കേരള ലേബര്‍ മൂവ്‌മെന്റ് മറ്റം ഫൊറോനയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ വിജയികളായ വിദ്യാര്‍ത്ഥികളെയും, മികച്ച യൂണിറ്റുകളെയും ഉന്നത വിജയം കൈവരിച്ചവരെയും ആദരിച്ചു. മറ്റം സെന്റ് തോമസ് പാരീഷ് ഹാളില്‍ നടന്ന ചടങ്ങ് ഫൊറോന വികാരി ഫാ. ഷാജു ഊക്കന്‍ ഉദ്ഘാടനം ചെയ്തു. കെ.എല്‍.എം ഫൊറോന പ്രസിഡണ്ട് പി.ഐ.ഷാജു അദ്ധ്യക്ഷനായി. ഫാ. നിബിന്‍ തളിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോനയില്‍ ഉള്‍പ്പെടുന്ന ചിറ്റാട്ടുകര, എളവള്ളി, മറ്റം, വാക, കൂനംമൂച്ചി തുടങ്ങിയ ഇടവകകളില്‍ കെ.എല്‍.എം അംഗങ്ങളുടെ മക്കളില്‍ നിന്ന് ഉന്നത വിജയം നേടിയവരെ ഫാ.ഷാജു ഊക്കന്‍ മൊമന്റോ നല്‍കി ആദരിച്ചു. കെ.എല്‍.എം. അതിരൂപത പ്രസിഡണ്ട് ബിജു ചിറയത്ത് മികച്ച യൂണിറ്റുകള്‍ക്കുള്ള മൊമന്റോ വിതരണം ചെയ്തു. മറ്റം ഫൊറോന സഹ വികാരി ഫാ. ജോയല്‍ ചിറമ്മല്‍, ഫൊറോന സെക്രട്ടറി സ്ലാനിസ്ലാവോസ്, യൂണിറ്റ് പ്രസിഡണ്ട് എം.ടി.ജോഷി, സേവ്യര്‍ പാവറട്ടി എന്നിവര്‍ സംസാരിച്ചു. അതിരൂപതാ സെക്രട്ടറി മോളി ജോബി, മറ്റം വനിതാ യൂണിറ്റ് രൂപീകരണം നടത്തി.

ADVERTISEMENT
error: Content is protected !!