26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur സംസ്‌കൃത സംഗമവും സംസ്‌കൃത സേവാരത്‌ന പുരസ്‌കാര സമര്‍പ്പണവും നടന്നു

സംസ്‌കൃത സംഗമവും സംസ്‌കൃത സേവാരത്‌ന പുരസ്‌കാര സമര്‍പ്പണവും നടന്നു

38

 

ഗുരുവായൂര്‍ സംസ്‌കൃത അക്കാദമിയുടെ നേതൃത്വത്തില്‍ സംസ്‌കൃത സംഗമവും സംസ്‌കൃത സേവാരത്‌ന പുരസ്‌കാര സമര്‍പ്പണവും നടന്നു. ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ പട്ടാമ്പി ശ്രീ മഹര്‍ഷിവിദ്യാലയം ചെയര്‍മാന്‍ ബ്രഹ്‌മചാരി വിനയ ഗോപാല്‍ ടി കെ ദീപപ്രജ്ജ്വലനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പോണ്ടിച്ചേരി ഡീന്‍ എന്‍ ഐ റ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഹരിഗോവിന്ദന്‍ വി പി അധ്യക്ഷത വഹിച്ചു. സംസ്‌കൃത സേവ രത്‌ന പുരസ്‌കാരം ഡോ. സുധീഷിന് ഡോക്ടര്‍ കെ എന്‍ പത്മകുമാര്‍ നല്‍കി. സംവിധായകന്‍ വിജീഷ് മണി ആദരപത്ര സമര്‍പ്പണം നിര്‍വഹിച്ചു. പുരനാട്ടുകര സി എസ് യു ജ്യോതിഷവിഭാഗധ്യക്ഷന്‍ ഡോക്ടര്‍ പി കെ ശ്രീനിവാസന്‍, സുമ രവീന്ദ്രന്‍, കെ ആര്‍ ജയദേവന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ഡോ. പി പത്മനാഭന്‍ ഗുരുവായൂര്‍ സ്വാഗതവും എല്‍എഫ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജസ്റ്റിന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ എസ്എസ്എല്‍സി പ്ലസ് ടു വിജയികളെ അനുമോദിച്ചു.

 

ADVERTISEMENT
error: Content is protected !!