29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Guruvayur ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ക്ക് പരിക്ക്

ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ക്ക് പരിക്ക്

 

മമ്മിയൂര്‍ കൈരളി ജംഗ്ഷനില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ പനമുക്ക് ചെറിയാണത് 25 വയസ്സുള്ള അഭിരാമിനാണ് പരിക്കേറ്റത്.വെള്ളിയാഴ്ച്ച രാത്രിയാണ് അപകടം ഉണ്ടായത്. കൃഷ്ണ എന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.പടിഞ്ഞാറേ നടയില്‍ നിന്ന് വരികയായിരുന്ന ബസ്സ് കൈരളി ജംഗ്ഷനില്‍ തെറ്റായ വശം തിരിച്ചതോടെ എതിര്‍വശത്തു നിന്ന് വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.എം. ഷിഹാബിന്റെ നേതൃത്വത്തില്‍ പരിക്കേറ്റയാളെ ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സിന്റെ വാഹനത്തില്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പാച്ചിലിലാണ് സ്വകാര്യ ബസ്സുകളുടെ സഞ്ചാരമെന്നും ഗുരുവായൂരില്‍ പലയിടത്തും റോഡരികില്‍ സ്വകാര്യ ബസുകള്‍ നിര്‍ത്തിയിടുന്നതും പതിവാണെന്നും നഗരസഭ കൗണ്‍സിലര്‍ വി. കെ.സുജിത്ത് പറഞ്ഞു. വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും യാതൊരു നടപടിയില്ലെന്നും ഉന്നത അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സുജിത്ത് ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!