29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu പൊതു വിദ്യാലയങ്ങളില്‍ നിന്നും ഉന്നതവിജയം മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മെമന്റോ നല്‍കി അനുമോദിച്ചു

പൊതു വിദ്യാലയങ്ങളില്‍ നിന്നും ഉന്നതവിജയം മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മെമന്റോ നല്‍കി അനുമോദിച്ചു

 

പൊതു വിദ്യാലയങ്ങളില്‍ നിന്നും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മെമന്റോ നല്‍കി അനുമോദിച്ചു. തൃത്താല നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളില്‍ നിന്നും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മെമന്റോ നല്‍കി അനുമോദിച്ചു. അഹമ്മദാബാദില്‍ നടന്ന വിമാന ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് യേഗം ആരംഭിച്ചത്. തൃത്താല മണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കെ. ഗോവിന്ദന്‍കുട്ടി മേനോന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്താന്‍ ചാലിശേരി പി.പി ഓഡിറ്റോറിയത്തില്‍ വിജയസ്മിതം എന്ന പേരില്‍ നടന്ന അനുമോദന സദസ്സിന്റെ ഉദ്ഘാടനം ട്രസ്റ്റ് രക്ഷാധികാരിയും എ.ഐസി.സി മെമ്പറും മുന്‍ തൃത്താല എം.എല്‍.എയുമായിരുന്ന വി.ടി.ബല്‍റാം നിര്‍വ്വഹിച്ചു.

ADVERTISEMENT
error: Content is protected !!