24.8 C
Kunnamkulam
Saturday, July 25, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പി.ജെ. സ്‌റ്റൈജു മാസ്റ്ററെ ആദരിച്ചു

കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പി.ജെ. സ്‌റ്റൈജു മാസ്റ്ററെ ആദരിച്ചു

ജൂണ്‍ 14 ലോകരക്തദാതാക്കളുടെ ദിനത്തില്‍ 78 തവണ രക്തം ദാനം ചെയ്ത പി.ജെ. സ്‌റ്റൈജു മാസ്റ്ററെ ആദരിച്ച് കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത്. മറ്റം കരിസ്മ ഓഡിറ്റോറിയത്തില്‍ കണ്ടാണശ്ശേരി പഞ്ചായത്ത് സംഘടിപ്പിച്ച വയോജനകലോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയനും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്നാണ് മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഞ്ചു ജേക്കബ്, ആദര പ്രസംഗം നടത്തി. 24 കേരള ബറ്റാലിയന്‍ എന്‍ സി സി അസോസിയേറ്റ്ഡ് ഓഫീസറും, മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനുമാണ് പി. ജെ സ്‌റ്റൈജു.

ADVERTISEMENT
error: Content is protected !!