26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Kunnamkulam ഓര്‍ത്തഡോക്‌സ് സഭ ബാലസമാജം കലാമേള: ഓട്ടുപാറ ഇടവക ജേതാക്കള്‍

ഓര്‍ത്തഡോക്‌സ് സഭ ബാലസമാജം കലാമേള: ഓട്ടുപാറ ഇടവക ജേതാക്കള്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസന ബാലസമാജം കലാമേളയില്‍ ഓട്ടുപാറ സെന്റ് ജോര്‍ജ് ഇടവക യൂണിറ്റ് ഓവറോള്‍ ചാമ്പ്യന്മാരായി. മേലേപ്പാറ സെന്റ് ജോര്‍ജ് ഇടവകയും പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലും രണ്ടാംസ്ഥാനവും കുന്നംകുളം മെയിന്‍ റോഡ് സെന്റ് ഗ്രിഗോറിയോസ് ഇടവക മൂന്നാംസ്ഥാനവും നേടി. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളില്‍ നടന്ന കലാമേള ബഥനി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയുഷന്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ വി.എം സാമുവേല്‍ അധ്യക്ഷത വഹിച്ചു. മത്സരങ്ങളില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകയിലെ നിരവധി കുട്ടികള്‍ മാറ്റുരച്ചു.

സമാപന സമ്മേളനം കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈദിക സംഘം സെക്രട്ടറി ഫാ. ജോണ്‍ ഐസക് സംസാരിച്ചു. ഫാ ജോണ്‍ ഉറുമ്പില്‍ കോര്‍-എപ്പിസ്‌കോപ്പ, ഫാ. മാത്യൂസ് കെ ബര്‍സൗമ, ഫാ. ലൂക്ക് ബാബു, ഫാ. സജി കുളങ്ങാട്ടില്‍, ഫാ.കെ.പി ഗീവര്‍ഗ്ഗീസ്, ഫാ.ആന്റണി പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ബാലസമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!