25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu കേരള കര്‍ഷക സംഘം കടവല്ലൂര്‍ സൗത്ത് മേഖല സമ്മേളനം നടത്തി

കേരള കര്‍ഷക സംഘം കടവല്ലൂര്‍ സൗത്ത് മേഖല സമ്മേളനം നടത്തി

88

കേരള കര്‍ഷക സംഘം കടവല്ലൂര്‍ സൗത്ത് മേഖല സമ്മേളനം നടത്തി. തിപ്പിലശ്ശേരി ഇ.എം എസ് കമ്മ്യൂണിറ്റി ഹാളിനു മുന്നില്‍ സൗത്ത് മേഖല പ്രസിഡണ്ട് കെ.എ അസീസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ഉണ്ണിയേട്ടന്‍ നഗറില്‍ നടന്ന സംമ്മേളനം കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് എം. ബാലാജി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് കെ.എ അസീസ് അദ്ധ്യക്ഷത വഹിച്ചു. മേഖല കമ്മിറ്റി അംഗം ശ്രീജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. കര്‍ഷക സംഘം ഏരിയ സെക്രട്ടറി കെ. കൊച്ചനിയന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പത്മം വേണുഗോപാല്‍, കെ.ബി ജയന്‍, കെ.കെ സതീശന്‍, സിപിഐ എം നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മുതിര്‍ന്ന കര്‍ഷകരേയും, സംഘാഗങ്ങളുടെ മക്കളില്‍ മികച്ച വിജയം കൈവിരിച്ച വിദ്യാര്‍ത്ഥികളെയും മെമന്റോ നല്‍കി ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി തെങ്ങിന്‍ തൈയ്യും, പച്ചക്കറി വിത്തുകളുടെ വിതരണവും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!