പന്നിത്തടം സെന്ററില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു

അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡും കുന്നംകുളം – വടക്കാഞ്ചേരി റോഡും സംഗമിക്കുന്ന പന്നിത്തടം സെന്ററില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. വ്യാഴാഴ്ച്ച രാവിലെ രണ്ട് കാറുകളും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക്പ രിക്കേറ്റു.അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പന്നിത്തടം സെന്ററില്‍ റോഡ് വീതി കൂട്ടി വികസിപ്പിച്ചതോടെയാണ് അപകടങ്ങള്‍ നിത്യ സംഭവമാകുന്നത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം റോഡുകള്‍ സംഗമിക്കുന്നത് സൂചിപ്പിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റു സിഗ്‌നല്‍ സംവിധാനങ്ങളും സ്ഥാപിക്കാത്തതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്.

 

ADVERTISEMENT