25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam കടപ്പുറത്ത് വെളളം കയറിയ വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കടപ്പുറത്ത് വെളളം കയറിയ വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

48

കടപ്പുറം പഞ്ചായത്തില്‍ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറി ദുരിതം  അനുഭവിക്കുന്നവരെ കടപ്പുറം അഞ്ചങ്ങാടി ഷെല്‍ട്ടറിലേക്ക് മാറ്റിത്താമസിപ്പിച്ചു. 16 കുടുംബങ്ങളിലായി 55 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഷെല്‍ട്ടറില്‍  താമസിക്കുന്നവരെ എന്‍. കെ. അക്ബര്‍ എം എല്‍ എ സന്ദര്‍ശിച്ചു. ചാവക്കാട് മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഷീജ പ്രശാന്ത്, കടപ്പുറം പഞ്ചായത്ത് മെമ്പര്‍മാരായ റാഹില വഹാബ്, മുഹമ്മദ് മാഷ്, ചാവക്കാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബുഷറ ലെത്തീഫ്, പൊതു പ്രവര്‍കരായ കെ.എ ഉണ്ണികൃഷ്ണന്‍, കെ.വി അഷറഫ്, പി. എസ് അശോകന്‍ തുടങ്ങിയവരും എം എല്‍ എക്കൊപ്പം ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് മന്ത്രി മുഹമ്മദ് റിയാസാണ് അഞ്ചങ്ങാടി ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തത്.

ADVERTISEMENT
error: Content is protected !!