28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Guruvayur രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ലോക രക്തദാതാക്കളുടെ ദിനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂര്‍ റീജിയണും ചേര്‍ന്നു നടത്തിയ ക്യാമ്പ്, കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ. പി.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ജി.ഗായത്രി, ഡോ. സുരേഷ് വി. നമ്പൂതിരി, എന്‍.എസ്.എസ്. സെക്രട്ടറിമാരായ ശീതള്‍, ധനേഷ്, ശ്രീയ തുടങ്ങിയവര്‍ സംസാരിച്ചു. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ബ്ലഡ് ബാങ്ക് യൂണിറ്റിന്റെ സഹകരണത്തോടെ ക്യാമ്പസില്‍ സംഘടിപ്പിച്ച ക്യാമ്പിന് ഡോ. വിനു വിപിന്‍ നേതൃത്വം നല്‍കി. എന്‍ എസ് എസ് വളണ്ടിയര്‍മാരും, വിദ്യാര്‍ത്ഥികളും, അധ്യാപകരും, ഓഫീസ് ജീവനക്കാരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ രക്തം ദാനം ചെയ്തു.

ADVERTISEMENT
error: Content is protected !!