25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് നല്‍കി യുവതി മാതൃകയായി

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് നല്‍കി യുവതി മാതൃകയായി

213

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് നല്‍കി യുവതി മാതൃകയായി. പെരുമ്പിലാവ് തോട്ടത്തില്‍ അബുബക്കറിന്റെ മകള്‍ റാബിയയാണ് മാതൃകയായത്. ചിറമനേങ്ങാട് നെല്ലിപ്പറമ്പില്‍ ഫാത്തിമയുടെ രണ്ട് പവന്‍ തുക്കം വരുന്ന കൈ ചെയിനാണ് പെരുമ്പിലാവിലെ പി.പി ഷോപ്പിംഗ് കോംപ്ലക്‌സില്‍ വെച്ച് നഷ്ടപ്പെട്ടത്. വീണു കിട്ടിയ കൈ ചെയ്യിന്‍ റാബിയ സമീപത്തെ ജ്വല്ലറിയില്‍ ഏല്‍പ്പക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഫാത്തിമയും വിട്ടുകാരും ചേര്‍ന്ന് കോംപ്ലക്‌സിലെത്തി തിരയുന്നത് കണ്ട സമീപത്തെ കടകളിലുള്ളവരാണ് ആഭരണം കിട്ടിയതായി അറിയിച്ചത്. തുടര്‍ന്ന് ജ്വല്ലറി ഉടമ അഖില്‍, സമീപ കട ഉടമകളായ ജനാര്‍ദ്ദന വാര്യര്‍, പ്രഭാത് , രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ റാബിയ ഫാത്തിമക്ക് കൈ ചെയിന്‍ കൈമാറി.

ADVERTISEMENT
error: Content is protected !!