29.8 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്‍വന്‍ഷന്‍ നടത്തി

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്‍വന്‍ഷന്‍ നടത്തി

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്‍വന്‍ഷന്‍ നടത്തി. പെരുമ്പിലാവ് ആല്‍ത്തറ എല്‍ . എം . യു . പി സ്‌കൂളില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ല ജോയന്റ് സെക്രട്ടറി മേജോ ബ്രൈറ്റ് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ 80 വയസ് തികഞ്ഞ പതിനൊന്നു പേരെ പൊന്നാട അണിയിച്ച് ആദരിച്ചു. സംഘടനയില്‍ പുതിയതായി ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി.സംഘടനയുടെ ജില്ലാതല സാഹിത്യ മല്‍സരത്തില്‍ ചെറുകഥക്ക് സമ്മാനം നേടിയ കടവല്ലൂര്‍ യൂണിറ്റ് സെക്രട്ടറി സുലൈമാന്‍ കൂടല്ലൂരിനെ മൊമെന്റോ നല്‍കി ആദരിച്ചു. യോഗത്തില്‍ ചൊവ്വന്നൂര്‍ ബ്ലോക് സെക്രട്ടറി പി. വി.ചാക്കോച്ചന്‍, യൂണിറ്റ് പ്രസിഡണ്ട് ഫിലിപ്പോസ് ‘ എം, ബ്ലോക്ക് സാംസ്‌കാരിക സമിതി കണ്‍വീനര്‍ കെ.എ. ശക്തീധരന്‍, ബ്ലോക് രക്ഷാധികാരി ഉണ്ണികൃഷ്ണ പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!