27.6 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Chavakkad കെ.പി. വത്സലന്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണം സംഘടിപ്പിച്ചു

കെ.പി. വത്സലന്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണം സംഘടിപ്പിച്ചു

ചാവക്കാട് നഗരസഭയില്‍ കെ.പി. വത്സലന്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണം സംഘടിപ്പിച്ചു. നഗരസഭ ഹാളില്‍ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.എന്‍. കെ.അക്ബര്‍ എംഎല്‍എ മുഖ്യാതിഥിയായി. ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം നേടിയ പുത്തന്‍കടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ചാവക്കാട് എം.ആര്‍. രാമന്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രധാന അധ്യാപകരെ ആദരിച്ചു. നഗരസഭ പരിധിയിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍,മത്സ്യത്തൊഴിലാളി, ബീഡി തൊഴിലാളി, ചുമട്ടുതൊഴിലാളി,പട്ടികജാതി എന്നീ വിഭാഗങ്ങളില്‍ നിന്നും മികച്ച വിജയം നേടിയവര്‍, നഗരസഭ ജീവനക്കാരുടെ മക്കളായ വിദ്യാര്‍ത്ഥികള്‍ക്കും എന്റോവ്‌മെന്റ് നല്‍കി ആദരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ. കെ. മുബാറക്ക്,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!