28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Chavakkad ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ചാവക്കാട് താലൂക്ക് സമ്മേളനം നടത്തി

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ചാവക്കാട് താലൂക്ക് സമ്മേളനം നടത്തി

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ചാവക്കാട് താലൂക്ക് സമ്മേളനം നടന്നു. മുതുവട്ടൂര്‍ ശിക്ഷക് സദനില്‍ നടന്ന സമ്മേളനം എ കെ ആര്‍ ആര്‍ ഡി എ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്ദാലി ഉദ്ഘാടനം ചെയ്തു. എ കെ ആര്‍ ആര്‍ ഡി എ ചാവക്കാട് താലൂക്ക് പ്രസിഡന്റ് പി കെ സത്യന്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ചൂണ്ടല്‍ മുഖ്യപ്രഭാഷണം നടത്തി. ചാവക്കാട് താലൂക്ക് ട്രഷറര്‍ വി.ജെ ജോണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ കെ ഡി വീരമണി, എ സോമസുന്ദര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ഉമ്മര്‍ മുക്കണ്ടത്ത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു . സെക്രട്ടറി ഗോപാലകൃഷ്ണന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാജീവ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുതിര്‍ന്ന റേഷന്‍ വ്യാപാരികളെ ആദരിച്ചു.

ADVERTISEMENT
error: Content is protected !!