കെ.പി അരവിന്ദാക്ഷന്‍ സ്മാരകഹാള്‍ ഉദ്ഘാടനം നടത്തി

ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും, എം.എല്‍.എയുമായിരുന്ന കെ.പി. അരവിന്ദാക്ഷന്റെ സ്മരണക്കായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനം നടന്നു. 13-ാം വാര്‍ഡ് പെരുമണ്ണില്‍ നിര്‍മ്മിച്ച കെ.പി അരവിന്ദാക്ഷന്‍ സ്മാരകഹാളിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് നിര്‍വഹിച്ചു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി ജോസ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എ. മുഹമ്മദ് ഷാഫി , പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി സുനിത ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.സി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍ മുന്‍ പഞ്ചായത്ത് അംഗം കെ.പി വിശ്വനാഥന്‍, ആസൂത്രണ സമിതി അംഗം സച്ചിന്‍ പ്രകാശ്, അങ്കണവാടി അധ്യാപിക കെ.വി ബിന്ദു,സി.ഡി.എസ്. അംഗം സീന സുരേഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT