27 C
Kunnamkulam
Monday, September 14, 2026
Home Bureaus Kechery കേച്ചേരിയില്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

കേച്ചേരിയില്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

242

കേച്ചേരിയില്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം യുവാവ് മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് കേച്ചേരി സെന്റിനു സമീപം അപകടമുണ്ടായത്. അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായും തകര്‍ന്നു. മേഖലയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചെങ്കിലും, വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കോച്ചറി ആക്ട്‌സിന്റെയും നാട്ടുക്കാരുടെയും നേതൃത്വത്തില്‍ ഉടന്‍ തന്നെ തൃശ്ശൂരിലെയും കുന്നംകുളത്തെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നിധിന്റെ മുതദ്ദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

 

ADVERTISEMENT
error: Content is protected !!