28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Guruvayur ആവേശമായി ലിറ്റില്‍ ഫ്‌ളവര്‍ കോളേജ് ഫിഫ ഫാന്‍സ് ഫെസ്റ്റ്

ആവേശമായി ലിറ്റില്‍ ഫ്‌ളവര്‍ കോളേജ് ഫിഫ ഫാന്‍സ് ഫെസ്റ്റ്

ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ് ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഓട്ടോണമസ് കോളേജില്‍ ഫിഫ ഫാന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചു. കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥിനികള്‍ ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ ടീമുകളുടെ ജഴ്‌സികള്‍ അണിഞ്ഞ് ആവേശകരമായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ ബ്രസീല്‍ ആരാധകര്‍ വിജയിച്ചു. വിദ്യാര്‍ഥിനികള്‍ക്കൊപ്പം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജെന്നി തെരേസ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ നിര്‍മ്മല്‍ മരിയ, അധ്യാപകര്‍, അനധ്യാപകര്‍, തുടങ്ങിയവര്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തു.കോളേജ് യൂണിയന്‍ സ്റ്റാഫ് അഡൈ്വസര്‍ ഡോ. ജസ്റ്റിന്‍ പി. ജി., ലെഫ്റ്റനന്റ് മിനി ടി. ജെ., കോച്ച് ശ്യാം എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!