26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kechery ബാറില്‍ സംഘര്‍ഷം ; ആറംഗ ഗുണ്ടാസംഘം അറസ്റ്റില്‍

ബാറില്‍ സംഘര്‍ഷം ; ആറംഗ ഗുണ്ടാസംഘം അറസ്റ്റില്‍

80

 

കേച്ചേരി മമത ബാറില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തില്‍ യുവാവിന് ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവത്തില്‍ ആറംഗ ഗുണ്ടാസംഘത്തെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറ നെല്ലൂര്‍ സ്വദേശി 38 വയസ്സുള്ള കബീറിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രധാന പ്രതി വെങ്കിടങ്ങ് പാടൂര്‍ മമ്മസ്ര ഇല്ലാത്ത് വീട്ടില്‍ സിയാദ് (30), കേച്ചേരി പിറന്നല്ലൂര്‍ നാട്ടില്‍ വീട്ടില്‍ ശ്രീരാഗ് പി.എസ് (24), ചൂണ്ടല്‍ പാറന്നൂര്‍ കല്ലിങ്ങല്‍ വീട്ടില്‍ കെ.എസ് രാഹുല്‍ എന്ന കുട്ടൂസ് (29), കേച്ചേരി ചെല്ലേപറമ്പില്‍ വീട്ടില്‍ സി.പി വിഷ്ണു (28), പെരുമ്പടപ്പ് വന്നേരി തെക്കുംകാട്ടില്‍ വീട്ടില്‍ ടി. മുബഷിര്‍ (19), പാവറട്ടി വെന്മേനാട് വൈഷ്യം വീട്ടില്‍ വി.എം റാഷിദ് (30) എന്നിവരാണ് അറസ്റ്റിലായത്.

ADVERTISEMENT
error: Content is protected !!