25.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു വിന്റെ ഭിക്ഷ യാചിക്കല്‍ പ്രതിഷേധ സമരം

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു വിന്റെ ഭിക്ഷ യാചിക്കല്‍ പ്രതിഷേധ സമരം

64

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കുന്നംകുളം നഗരത്തില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി കെ.എസ്.യു. തട്ടിപ്പിന് കാരണക്കാരായ മൊയ്തീനും കൂട്ടുനിന്ന കെ. രാധാകൃഷ്ണനും രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് കെ.എസ്.യു കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഭിക്ഷ യാചിക്കല്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.എ.സി. മൊയ്തീന്‍ എം.എല്‍.എ., കെ. രാധാകൃഷ്ണന്‍ എം.പി. എന്നിവരുടെ മുഖംമൂടികള്‍ ധരിച്ചുകൊണ്ടാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കുന്നംകുളം നഗരത്തില്‍ ഭിക്ഷ യാചിച്ചുകൊണ്ട് പ്രതിഷേധിച്ചത്. ബാങ്ക് തട്ടിപ്പിലെ പ്രതികള്‍ക്കെതിരെ ജനവികാരം ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു സമരം.കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, കെ.എസ്.യു കുന്നംകുളം അസംബ്ലി പ്രസിഡന്റ് അക്ഷയ് വെള്ളറക്കാട്, ജില്ലാ സെക്രട്ടറിമാരായ റാഷിദ് പെരുന്തുരുത്തി, ഷിനാസ് കരിയന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ പങ്കാളികളായി.

ADVERTISEMENT
error: Content is protected !!