24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu ഓണം ജനകീയ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി തൃത്താല മണ്ഡലതല വിത്തിറക്കല്‍ നടത്തി

ഓണം ജനകീയ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി തൃത്താല മണ്ഡലതല വിത്തിറക്കല്‍ നടത്തി

ഓണം ജനകീയ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി തൃത്താല മണ്ഡലതല വിത്തിറക്കല്‍ ചാലിശ്ശേരി ആലിക്കരയില്‍ നടന്നു. മന്ത്രി എം.ബി.രാജേഷ് തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചാലിശ്ശേരി പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനി വിനു അധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാരിയത്ത് കിമ്പിത്തിയ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ ഷഹന മുജീബ്, കൃഷി ഓഫീസര്‍ സുദര്‍ശന്‍ രാമകൃഷ്ണന്‍, സേതു ആലിക്കര എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് മന്ത്രി എം.ബി.രാജേഷ് നടപ്പാക്കുന്ന സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായാണു സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ ജനകീയ കാര്‍ഷികോത്സവം നടത്തുന്നത്.

 

ADVERTISEMENT
error: Content is protected !!