23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Punnayurkulam പരൂര്‍ കോള്‍പ്പടവിലെ കര്‍ഷകര്‍ ദുരിതത്തില്‍

പരൂര്‍ കോള്‍പ്പടവിലെ കര്‍ഷകര്‍ ദുരിതത്തില്‍

79

നെല്ലിന്റെ സംഭരണ വില ലഭിക്കാത്തതിനാല്‍ പരൂര്‍ കോള്‍പ്പടവിലെ കര്‍ഷകര്‍ ദുരിതത്തില്‍. സര്‍ക്കാര്‍ ഏജന്‍സിയായ സിവില്‍ സപ്ലൈസ് കോര്‍പറേഷന് നെല്ല് നല്‍കിയിട്ട് 4 മാസം കഴിഞ്ഞിട്ടും പണം ഇതുവരെ ലഭിച്ചിട്ടില്ല. ഉപ്പുങ്ങള്‍, പരൂര്‍ കോള്‍പടവുകളില്‍ നിന്നു സപ്ലൈക്കോ നെല്ല് സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് കോടികളാണ്. ഏപ്രിലില്‍ നല്‍കിയ നെല്ലിന്റെ പണം കിട്ടാന്‍ ഇനിയും വൈകുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.  കൈകാര്യ ചെലവായ 12 പൈസ അടക്കം കിലോയ്ക്ക് 28.32 രൂപയാണ് വില.എസ്ബിഐ, കനറ ബാങ്കുകള്‍ പാഡി രസീത് ഷീറ്റ് പിആര്‍എസ് വായ്പ വഴിയാണ് കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കുന്നത്. ഏപ്രില്‍ രണ്ടാമത്തെ ആഴ്ച വരെ പിആര്‍എസ് അടിച്ചവര്‍ക്കാണ് ഇപ്പോള്‍ പണം നല്‍കുന്നതെന്നും ഇതു പൂര്‍ത്തിയാക്കിയ ശേഷമേ അടുത്ത ഏപ്രില്‍ 20 നു ശേഷം പിആര്‍എസ് എടുത്തവര്‍ക്ക് പണം നല്‍കു എന്നും അധികൃതര്‍ പറയുന്നു. പണം കിട്ടാന്‍ വൈകുന്നതോടെ കര്‍ഷകരും വലയുകയാണ്.

ADVERTISEMENT
error: Content is protected !!