23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Chavakkad കടപ്പുറം -മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം കോര്‍ബാങ്ക് സംവിധാനത്തിലേക്ക്

കടപ്പുറം -മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം കോര്‍ബാങ്ക് സംവിധാനത്തിലേക്ക്

64

കടപ്പുറം -മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം കോര്‍ബാങ്ക് സംവിധാനത്തിലേക്ക്. സംഘത്തിന്റെ നവീകരിച്ച ഓഫീസിന്റെയും കോര്‍ബാങ്ക് സംവിധാനത്തിന്റെയും, നിക്ഷേപത്തിന്റെയും ഉദ്ഘാടനം എന്‍. കെ. അക്ബര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് കെ.എം. അലി അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് കോര്‍ബാങ്കിന്റെയും, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് വിദ്യഭ്യാസ പുരസ്‌ക്കാര വിതരണത്തിന്റെയും, നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക് ദിനനിക്ഷേപത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.മത്സ്യഫെഡ് പ്രോജക്റ്റ് ഓഫിസര്‍ പി.എന്‍.നിഖില്‍, എം.ആര്‍.രാധാകൃഷ്ണന്‍, എ.എ. ശിവദാസന്‍, പി. എസ്. അശോകന്‍,വി.വി. വിബീഷ്, കെ. എസ്. നാരായണന്‍, പ്രസന്ന വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!