കേരളം ഭരണമാറ്റത്തിന് വിധിയെഴുതിയത് ഉള്‍ക്കൊണ്ടുക്കൊണ്ട് നാളെകളുടെ നല്ല പാതകള്‍ സൃഷ്ടിച്ച് താഴെ തട്ടിലും ഭരണ സാരഥ്യം തിരിച്ച് പിടിക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജരാകണമെന്ന് മുന്‍ എംഎല്‍എ പി. എ.മാധവന്‍. ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും വാര്‍ഡ് പ്രസിഡന്റുമാര്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഗാന്ധിസ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പരിപാടിക്ക് തുടക്കമായത്. മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ ചരമവാര്‍ഷിക ദിനത്തില്‍, ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരിച്ചു. നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആര്‍. മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. പുതിയ മണ്ഡലം ഭാരവാഹികളെയും വാര്‍ഡ് പ്രസിഡണ്ടുമാരെയും പി.എ. മാധവന്‍ ഉപഹാരവും ഒ.കെ.ആര്‍ മണികണ്ഠന്‍ മധുരവും നല്‍കി സ്വീകരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് അരവിന്ദന്‍ പല്ലത്ത്, ഗുരുവായൂര്‍ മണ്ഡലം ഇന്‍ ചാര്‍ജ്ജ്.കെ. നവാസ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി. ഉദയന്‍, നേതാക്കളായ ആര്‍. രവികുമാര്‍, കെ.പി.എ.റഷീദ്, ബാലന്‍ വാറണാട്ട്, സി.എസ് സൂരജ്, നിഖില്‍ ജി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു



