പേവിഷബാധ വാക്‌സിനേഷന്‍, വടക്കേക്കാട് പഞ്ചായത്ത് തല ബോധവല്‍ക്കരണ പരിപാടി നടത്തി. കൊച്ചന്നൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രത്യേകം വിളിച്ചു ചേര്‍ത്ത അസംബ്ലിയിലാണ് പരിപാടി നടത്തിയത്. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍എംകെ നബീല്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപക ഇന്‍ ചാര്‍ജജ് ടി.പി. പുഷ്പാഞ്ജലി അധ്യക്ഷയായി. പേവിഷ ബാധയേറ്റാല്‍ കൈ കൊള്ളേണ്ട നടപടികളെപ്പറ്റി വടക്കേക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുജിത്ത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രിന്‍സിപ്പാള്‍ പി.വി അജിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോക്ടര്‍ കെ. സി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Home Bureaus Punnayurkulam പേവിഷബാധ വാക്‌സിനേഷന്‍; വടക്കേക്കാട് പഞ്ചായത്ത് തല ബോധവല്‍ക്കരണ പരിപാടി നടത്തി