കുന്നംകുളം നഗരസഭ ശുചീകരണ തൊഴിലാളികള്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുമുള്ള യൂണിഫോം, സുരക്ഷാ ഉപാധികള്‍ വിതരണം ചെയ്തു. ടൌണ്‍ഹാളില്‍ എ.സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി.സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, ക്ലീന്‍ സിറ്റി മാനേജര്‍ താജുദ്ധീന്‍, എച്ച്.ഐ എ. രഞ്ജിത് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മാലിന്യ മുക്ത നവകേരളം പ്രതിജ്ഞയും മാലിന്യമുക്തം രോഗമുക്തം പരിപാടിയുടെ ലോഗോ പ്രകാശനവും നടന്നു.