കടവല്ലൂര്‍ പഞ്ചായത്ത് തിപ്പിലശേരിയില്‍ വീടിന്റെ ചുമര് തകര്‍ന്നു വീണു. ഉറങ്ങി കിടന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.ആരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന കരിമ്പനക്കല്‍ രജ്ഞിത്തിന്റെ വീടിന്റെ ഒരു വശത്തെ ചുമരാണ് വ്യാഴാഴ്ച പുലച്ചെയൂണ്ടായ മഴയില്‍ തകര്‍ന്നത്. പുറത്തെ മുറിയില്‍ ഉറങ്ങി കിട്ടന്നിരുന്ന സുഹൃത്ത് അജിത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.രജ്ഞിത്തും ഭാര്യയും കുട്ടികളും അകത്തുള്ള മുറിയിലാണ് ഉറങ്ങിയിരുന്നത്.വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അജിത്ത് കിടന്നിരുന്ന മുറിയുടെ ചുമര് തകര്‍ന്നു വിണത് കണ്ടത്. നിര്‍ധന കുടുംബമായ രജ്ഞിത്തും സുഹൃത്തും നിര്‍മ്മാണ തൊഴിലാളികളാണ്.വിരമരമറിഞ്ഞ് വാര്‍ഡ് മെമ്പറും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം നന്ദര്‍ശിച്ചു. അപകടാവസ്ഥയിലുള്ള വീട്ടില്‍ നിന്ന് മാറിതാമസിക്കാല് നിര്‍ദേശം നല്കി.
Home Bureaus Perumpilavu വീടിന്റെ ചുമര് തകര്‍ന്നു വീണു; ഉറങ്ങി കിടന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു