കേരള സര്‍ക്കാര്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് തുടക്കമായി. പരൂര്‍പടവ് കോള്‍സമിതി മാഞ്ചിറ പാടത്ത് നടത്തിയ മത്സ്യവിത്ത് വിതരണോദ്ഘാടനം എം എല്‍എ എന്‍ കെ അക്ബര്‍ നിര്‍വ്വഹിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ അധ്യക്ഷയായിരുന്നു. വാര്‍ഡ് മെമ്പര്‍ ഹാജിറ, പടവ് കമ്മറ്റി പ്രസിഡണ്ട്അബുബക്കര്‍ കുന്നം കാട്ടില്‍, സെക്രടറി ജബാര്‍,പുന്നയൂര്‍ക്കുളം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡണ്ട് വിനോദ്, സിപിഐ എം ലോക്കല്‍ സെക്രടറി താജുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എറണാംകുളം ഭൂതത്താന്‍ കെട്ട് ഹാച്ചിറിയില്‍ നിന്ന് കൊണ്ട് വന്ന കട്ട്‌ല, റൂഹ്, എന്നിങ്ങനെ ആദ്യഘട്ടം മൂന്ന് ലക്ഷം കുഞ്ഞുങ്ങളെയാണ് പടവില്‍ ഇറക്കുന്നത്. അതേസമയം മീന്‍കുഞ്ഞുങ്ങളുടെ വലിപ്പം കുറഞ്ഞതിനാല്‍ കമ്മറ്റി പടവില്‍ നിക്ഷേപിക്കാതെ തിരിച്ചയച്ചു.
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് തുടക്കമായി