വിസ്ഡം സ്റ്റുഡന്‍സ് ചാവക്കാട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ‘ഹദീഖ’ ബാലസംഘം നടത്തി

വിസ്ഡം സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ചാവക്കാട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ഹദീഖ ബാലസംഘം നടത്തി. മന്നലാംകുന്ന് അല്‍ ഹിക്മ മദ്രസയില്‍ വച്ച് നടത്തിയ പരിപാടി അല്‍ ഹിക്മ സലഫി മസ്ജിദ് ആന്‍ഡ് മദ്രസ കമ്മിറ്റി സെക്രട്ടറി വി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മദ്രസ സദര്‍ ഷാഹിദ കുട്ടികള്‍ക്ക് ലഹരി ബോധവല്‍ക്കരണം നടത്തി. പ്ലക്കാര്‍ഡ് പ്രദര്‍ശനവും ഉണ്ടായിരുന്നു. അധ്യാപകരായ യഹിയ ആലം, ഹസീന, സെറീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT