കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ മര്‍ച്ചന്റ് അസോസിയേഷന്റെ പഴഞ്ഞിയിലെ പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. കെ.വി.വി.ഇ.എസ്. കുന്നംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ എം.കെ.പോള്‍സണ്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഴഞ്ഞി യൂണിറ്റ് പ്രസിഡന്റ് ജസ്റ്റിന്‍ പോള്‍ ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറല്‍ കണ്‍വീനര്‍ സോണി സക്കറിയ, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ജിനീഷ് തെക്കേക്കര , യൂണിറ്റ് വനിതാ വിംഗ് പ്രസിഡന്റ് ബ്രിജിനി ഡെന്നി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഡെന്നി വി.കെ സ്വാഗതവും, ട്രഷറര്‍ മുഹമ്മദ് ജിഷാര്‍ നന്ദിയും പറഞ്ഞു.
Home Bureaus Kunnamkulam കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മര്‍ച്ചന്റ് അസോസിയേഷന്റെ പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു