ദേശീയ പണിമുടക്ക് എരുമപ്പെട്ടി മേഖലയില്‍ പൂര്‍ണ്ണം. വ്യാപാരസ്ഥാപനങ്ങളും കേന്ദ്ര- സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല. സ്വകാര്യ ബസ്സുകള്‍ ഓട്ടോ ടാക്‌സി തുടങ്ങിയ പൊതു ഗതാഗത വാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല. മേഖലയില്‍ തുറന്നു പ്രവര്‍ത്തിച്ച ബാങ്കുകള്‍ പണിമുടക്ക് അനുകൂലികള്‍ അടപ്പിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടിയില്‍ പ്രകടനം നടത്തി. നെല്ലുവായ് സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ നിന്ന് തിരിഞ്ഞ് പോസ്റ്റ് ഓഫീസിന്റെ മുന്നില്‍ സമാപിച്ചു.