വീടിന്റെ പിറകുവശമിടിഞ്ഞു വീണു; വന്‍അപകടം ഒഴിവായി

ആര്‍ത്താറ്റ് വീട് തകര്‍ന്നു. ആര്‍ത്താറ്റ് ഹോളിക്രോസ് സിബിഎസ്ഇ സ്‌കൂളിന് സമീപം മാണിക്കത്ത് ഷാജന്റെ വീടിന്റെ പിന്‍ഭാഗമാണ് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഇടിഞ്ഞുവീണത്. വീടിന്റെ പുറകുവശത്തെ മേല്‍ക്കൂരയും ചുവരും ഇടിഞ്ഞ് വീഴുകയായിരുന്നു. ഷാജനും സഹോദരിയും സഹോദരിയുടെ മകനുമാണ് സംഭവം സമയം വീട്ടില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വീടിന് 35 വര്‍ഷത്തോളം പഴക്കമുണ്ട്. ഇപ്പോള്‍ ജീര്‍ണാവസ്ഥയിലായ വീട് ഏതു സമയവും തകര്‍ന്ന വീഴാവുന്ന അവസ്ഥയിലാണ്. ഈ വീടിന് സമീപം മറ്റൊരു വീട് കൂടി ഉള്ളതിനാല്‍ വീട് പൊളിച്ച് മാറ്റാനുള്ള തീരുമാനത്തിലാണ് വീട്ടുകാര്‍. വീട് വാസയോഗ്യമല്ലാതായതിനെ തുടര്‍ന്ന് കുടുംബം മാറി താമസിച്ചു. റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.

ADVERTISEMENT