ഓട്ടോക്കൂലി ചോദിച്ചതിന് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റെന്ന് പരാതി

ഓട്ടോ വിളിച്ച വാടക ചോദിച്ചതിന് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റെന്ന് പരാതി. വ്യാഴാഴ്ചയാണ് സംഭവം. തമിഴ്‌നാട് സ്വദേശി ചിന്നരാജാണ് പെരുമ്പിലാവ് അംബേദ്കര്‍ നഗര്‍ പോക്കാക്കില്ലത്ത് ഷാജഹാനെ മര്‍ദ്ദിച്ചത്. പെരുമ്പിലാവ് കെ ആര്‍ ബാറിനു സമീപത്തെ ഓട്ടോ പാര്‍ക്കില്‍ നിന്നും ഓട്ടോ വിളിച്ചു വീട്ടില്‍ എത്തിയതിനു ശേഷം ഓട്ടോ കൂലി ചോദിച്ചതിനാണ് ചിന്നരാജ് ഷാജഹാനെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഷാജഹാനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനം നടക്കുന്നതിനിടെ സമീപത്തെ വീട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ സംഭവങ്ങള്‍ വ്യക്തമാണ്. ഷാജഹാന്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT