യു.പിയില്‍ കാണാതായ ഗുരുവായൂര്‍ സ്വദേശിയായ ജവാന്റെ വീട്ടില്‍ എന്‍.കെ. അക്ബര്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. ഗുരുവായൂര്‍ സ്വദേശി ഫര്സീന് ഗഫൂറിനെയാണ് യു.പിയിലെ ബറേലിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായത്. സിപിഎം തമ്പുരാന്‍പടി ലോക്കല്‍ സെക്രട്ടറി കെ.പി.വിനോദ്, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എറിന് ആന്റണി, കെ.വി. വൈശാഖ്, എന്‍.എന്‍. നിഷില്‍, അബ്ദുള്‍ അസീസ്, എസ് വി പ്രേമശാന്തന്, പി എസ് സുജീഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.