24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് യുവതി പ്രസവത്തെ തുടർന്ന് മരിച്ചു

കുന്നംകുളത്ത് യുവതി പ്രസവത്തെ തുടർന്ന് മരിച്ചു

കുന്നംകുളം തെക്കേപ്പുറം സ്വദേശിനി പ്രസവത്തെ തുടർന്ന് മരിച്ചു.തെക്കേപ്പുറത്ത് പറവളപ്പിൽ സിനീഷ് ഭാര്യ ബിമിത (28)യാണ് മരിച്ചത്.

കുന്നംകുളം സർക്കാർ ആശുപത്രിയിൽ ബുധനാഴ്ച്ച രാവിലെയാണ് ബിമിത പ്രസവിച്ചത്. ഇതിനിടെ രക്തസമ്മർദം കൂടിയത് നിയന്ത്രണവിധേയമാക്കാനായില്ല. ഹൃദയസ്തംഭനവും ഉണ്ടായി. ഉടനെ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് 7 മണിയോടെ മരണപ്പെടുകയായിരുന്നു. ഇവരുടെ രണ്ടാമത്തെ പ്രസവമാണിത്. എന്നാൽ പ്രസവിച്ച കുഞ്ഞിന് പ്രശ്നങ്ങളൊന്നുമില്ല. ഇവർക്ക് അഞ്ചുവയസ്സുള്ള ഒരു കുട്ടി കൂടിയുണ്ട്.

സംസ്കാരം വെളളിയാഴ്ച 4 മണിക്ക്, ആർത്താറ്റ് സെൻ്റ് മേരീസ് പള്ളിയിൽ.

ADVERTISEMENT
error: Content is protected !!